തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകൻ, വാണിജ്യ ക്ഷീരകർഷകൻ, സമ്മിശ്ര കർഷകൻ വിഭാഗങ്ങളിൽ 1 ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. മികച്ച പൗൾട്രി കർഷകൻ, യുവകർഷകൻ വിഭാഗങ്ങൾക്ക് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. ജില്ലാ തലത്തിൽ മികച്ച ക്ഷീര കർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും സമ്മിശ്ര കർഷകന് 10,000 രൂപയുടെ ക്യാഷ് അവാർഡും നൽകും. ഫോമുകൾ മൃഗാശുപത്രികളിൽ നിന്നും കൈപറ്റി 20നകം അപേക്ഷിക്കണം.www.ahd.kerala.gov.in.
എൽ.എൽ.എം. പ്രവേശന പരീക്ഷ താത്കാലിക
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയുടെ കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ താത്കാലിക ഉത്തരസൂചികwww.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. താത്കാലിക ഉത്തരസൂചിക സംബന്ധിച്ച ആക്ഷേപങ്ങൾ 21 ന് രാത്രി 11.59 വരെ ഉന്നയിക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471- 2332120, 2338487
ലൈഫ് വീടിന് തടസ്സമായ ലൈനുകൾ
കെ.എസ്.ഇ.ബി സൗജന്യമായി മാറ്റും
തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതി പ്രകാരം വീടുവയ്ക്കാൻ ലഭിക്കുന്ന ഭൂമിയിൽ തടസമാകുന്ന വൈദ്യുതി ലൈൻ സൗജന്യമായി മാറ്റുമെന്ന് കെ.എസ്.ഇ.ബി. 50000രൂപവരെയുള്ള ചെലവുകളാണ് കെ.എസ്.ഇ.ബി. സൗജന്യമായി ചെയ്തുകൊടുക്കുക. പലയിടത്തും ലൈഫ് വീട് നിർമ്മാണത്തിന് 11കെ.വി ലൈനുകളും ലോടെൻഷൻ ലൈനുകളും തടസമാകുന്നുണ്ട്. വീട് വയ്ക്കുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലുള്ളതാണെങ്കിലാണ് കെ.എസ്.ഇ.ബി സൗജന്യമായി ലൈൻ മാറ്റികൊടുക്കുക. ഇതിനായി നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |