കൊട്ടിയൂർ: കണ്ടപ്പുനം വി വൺ കുടുംബ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ വന്യമൃഗശല്യത്തിനെതിരെ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപിച്ചു.കണ്ടപ്പുനം പള്ളിക്ക് മുമ്പിൽ നിന്നാരംഭിച്ച മാർച്ച് ഫോറസ്റ്റ് ഓഫീസിന് മുൻപിൽ സമാപിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കൃഷിക്കാരുടെ ജീവനും സ്വത്തിനും മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, പാലുകാച്ചിയിലിറങ്ങിയ പുലികളെ കൂട് വെച്ച് പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്.കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് റോയി നമ്പുടാകം സമരം ഉദ്ഘാടനം ചെയ്തു. സ്വാശ്രയ സംഘം പ്രസിഡണ്ട് സാജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ജോണി ആമക്കാട്ട്, ജിജാ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |