കായംകുളം: സി പി ഐ ലോക്കൽ സെക്രട്ടറിയുടെയും കുടുംബത്തിന്റെയും പേരിൽ സ്ത്രീധനപീഡന പരാതിയുമായി ഭാര്യ രംഗത്ത്. സി പി ഐ ചിറക്കടവം ലോക്കൽ സെക്രട്ടറി ഷമീർ റോഷന്റെ ഭാര്യ ഇഹ്‌സായെയാണ് (24) പരാതി നൽകിയത്. ഇഹ്സാനയെ കായംകുളം പൊലീസ് താലൂക്ക് ആശുപത്രിയിലാക്കി. ഷമീർ റോഷനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് കേസ്.
മൂന്നു വർഷം മുൻപാണ് ഷമീർ റോഷന്റെയും ഇഹ്സാനയുടെയും വിവാഹം നടന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സ്ഥിരമായി മർദിച്ചിരുന്നതായി ഇഹ്സാന പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദിച്ചതായി ഇഹ്സാന പറഞ്ഞു. ഇഹ്സാനയുടെ ശരീരത്തിൽ ബെൽറ്റിന് അടിച്ച പാടുണ്ടെന്നാണ് സൂചന. ഭർത്താവും ഭർതൃമാതാവും സഹോദരിയും ചേർന്നാണ് മർദിച്ചതെന്ന് ഇവർ പൊലീസിൽ മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |