കുറ്റ്യാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുന്നുമ്മൽ ബ്ലോക്ക് സമ്മേളനം ഇ.കെ വിജയൻ എം.എൽ.എ തൊട്ടിൽപാലത്ത് ഉദ്ഘാടനംചെയ്തു. പെൻഷൻകാർ എല്ലാതരത്തിലും അംഗീകാരം അർഹിക്കുന്നവരാണെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എം.സി ചാത്തു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എടത്തിൽ ദാമോദരൻ പാവപ്പെട്ടവർക്കുള്ള കൈത്താങ്ങ് ധനസഹായം വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ദാമു, സംസ്ഥാന കമ്മിറ്റി അംഗം കെ.വി.രാഘവൻ,കെ.കെ. രവീന്ദ്രൻ , ടി.കെ.രാമചന്ദ്രൻ, എൻ.പി.വിജയൻ, എം.എൻ. രാജൻ,കെ.കെ. ശ്രീനിവാസൻ, കെ.പി.ദേവി, സി. ലീല, കെ.എ ദേവസ്യ,സി.കെ.നാണു എന്നിവർ പ്രസംഗിച്ചു. പുതിയ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി എം.സി ചാത്തു ( പ്രസിഡന്റ് ), കെ.കെ.രവീന്ദ്രൻ ( സെക്രട്ടറി), ടി.കെ.രാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |