SignIn
Kerala Kaumudi Online
Saturday, 20 April 2024 4.28 AM IST

മുസ്ലീംലീഗ് ജില്ലാസമ്മേളനത്തിന് തുടക്കം ജനവിരുദ്ധ സർക്കാരുകൾക്കെതിരായ പ്രതിഷേധം ശക്തമാക്കും: പി.എം.എ സലാം

muslim-league
മുസ്ലീംലീഗ് ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൊയിലാണ്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്. കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പൊതു ജനത്തെ ദുരിതത്തിലാക്കുന്ന ബജറ്റുകൾക്കെതിരായ സമരം തുടരുമെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. കൊയിലാണ്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ മുസ്ലീംലീഗ് ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. എം.സി മായിൻ ഹാജി, എം.എ റസാഖ് , സി.പി ചെറിയ മുഹമ്മദ്, സി.കെ സുബൈർ, പി.കെ ഫിറോസ്, യു.സി രാമൻ, കുൽസു , യു.പോക്കർ, സി.വി.എം വാണിമേൽ, ടി.ടി ഇസ്മായിൽ, പാറക്കൽ അബ്ദുള്ള, എം.സി വടകര, വി.എം ഉമ്മർ , സൂപ്പി നരിക്കാട്ടേരി, എൻ.സി അബൂബക്കർ, കെ.എ ഖാദർ എന്നിവർ പ്രസംഗിച്ചു.

# മുസ്ലീം യൂത്ത് ലീഗ് സെമിനാർ ഇന്ന്

മുസ്ലീംലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് വൈകീട്ട് 3 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ നടക്കും. ഏക സിവിൽ കോഡ് : വെല്ലുവിളിക്കപ്പെടുന്ന മൗലികാവകാശങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ മുസ്ലീംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.