SignIn
Kerala Kaumudi Online
Saturday, 20 April 2024 2.04 AM IST

ജൈവസമ്പത്ത് സംരക്ഷിക്കാൻ ബോധപൂർവം ശ്രമം നടക്കണം: മന്ത്രി എ.കെ ശശീന്ദ്രൻ

saseendran
Saseendran

കോഴിക്കോട്: ജൈവസമ്പത്ത് സംരക്ഷിക്കാൻ ബോധപൂർവം ശ്രമം നടക്കണമെന്നും ഇതിനായി സർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുണ്ടെന്നും വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിദ്ധ്യ കോൺഗ്രസിനോടനുബന്ധിച്ചുള്ള പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തനത് നെൽ കർഷകരായ മുരളീധരൻ ,ഐസക് എൻ.വർഗീസ്, എന്നിവർക്ക് നെൽവിത്തുകൾ കൈമാറികൊണ്ടാണ് പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്.

മനുഷ്യരുടേത് എന്നതുപോലെ ഇതര ജീവജാലങ്ങളുടെ ആവാസമേഖലയും സംരക്ഷിക്കപ്പെടണം. ജൈവ സമ്പത്ത് വളരാൻ ഇതാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ അധിനിവേശ സസ്യങ്ങളെ ഇല്ലാതാക്കാനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വാഭാവിക മരങ്ങൾ നട്ടുപിടിപ്പിക്കും. കണ്ടൽ കാടുകൾ സംരക്ഷിക്കുന്ന പരിപാടിയും സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.

കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്‌ ചെയർമാൻ ഡോ.സി.ജോർജ് തോമസ് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.ബി.ബി മെമ്പർമാരായ ഡോ.കെ.സതീഷ്‌ കുമാർ, ഡോ.കെ.ടി.ചന്ദ്രമോഹനൻ, കെ.എസ്.ബി.ബി സെക്രട്ടറി ഡോ. എ.വി. സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.ബി.ബി മെമ്പർ കെ.വി.ഗോവിന്ദൻ സ്വാഗതവും
ജി.എ ആൻഡ് എസ്.സി പ്രിൻസിപ്പലും സംഘാടകസമിതി വൈസ് ചെയർമാനുമായ ഡോ.എടക്കോട്ട് ഷാജി നന്ദിയും പറഞ്ഞു.

# ജൈവവൈവിദ്ധ്യ കോൺഗ്രസ് നാളെ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിദ്ധ്യ കോൺഗ്രസ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, ശാസ്ത്ര സാങ്കേതിക പ്രവർത്തകർ, കർഷകർ, കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ജൈവവൈവിദ്ധ്യ അവാർഡുകളുടെ വിതരണം,കേരളത്തിലെ ജൈവവൈവിദ്ധ്യ പരിപാലന സംഘങ്ങളുടെ സംഗമം, കുട്ടികളുടെ ജൈവവൈവിദ്ധ്യ കോൺഗ്രസ് തുടങ്ങിയവയും നടക്കും. ഫെബ്രുവരി 20 ന് സംരക്ഷക കർഷകരുടെ സംഗമം, ജൈവവൈവിദ്ധ്യ സാങ്കേതിക സഹായ സംഘങ്ങളുടെ മേഖലാ സമ്മേളനം (തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ) എന്നിവയും നടക്കും. 'സ്ത്രീശാക്തീകരണം - ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ എന്ന വിഷയത്തിലൂന്നിയ സിമ്പോസിയവും സംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസ് ഫെബ്രുവരി 20 ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.