ചോറ്റാനിക്കര :മൂന്നു പതിറ്റാണ്ടോളം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ടി.നസിറുദ്ദീന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് തിരുവാങ്കുളം മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലും തൃപ്പൂണിത്തുറ ഡെന്റൽ അസോസിയേഷനും തിരുവാങ്കുളം ഡി.ആർ.സി.ലാബും തിരുവാങ്കുളം എൻ.എസ്എസുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് സുഷിൽ കോത്താരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. രാജൻ ജോസഫ്, കെ..എസ് നിഷാദ്, സീനാ സജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |