കളമശേരി : സാക്ഷരതാ പ്രേരക് മാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി ഏലൂർ ഹൈസ്കൂളിലെ തുല്യതാ പഠിതാക്കൾ പാതാളം ഗവ. സ്കൂൾ ഗേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഷാജി ജോർജ് പ്രണത ഉദ്ഘാടനം ചെയ്തു . പ്രേരകന്മാരുടെ കുടിശിക അടിയന്തരമായി കൊടുത്തു തീർക്കുക, സമരം ഒത്തുതീർപ്പാക്കുക, തുല്യത അദ്ധ്യാപകരുടെ ഓണറേറിയം പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. മന്ത്രി പി. രാജീവിന് ഹർജി നൽകി. മാധവൻകുട്ടി മാസ്റ്റർ, ജോർജ് ബാബു ആന്റണി, ടി. ആർ. ഷാജു, മാനുവൽ ഡിക്രൂസ്, ലതാ വർഗീസ് അനൂപ്, നഫാസ്, അബ്ദുൽ ജലീൽ, സരസ്വതി കണ്ണൻ, ബിന്ദു വർഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവർ പ്രസംഗിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |