തിരുവനന്തപുരം: സെറ്റിൽമെന്റ് ആക്ടിന്റെ കരടിനെക്കുറിച്ച് ചർച്ച ചെയ്യാനും വിദഗ്ദ്ധാഭിപ്രായങ്ങൾ ആരായാനും മാസ്കോട്ട് ഹോട്ടലിൽ ഇന്ന് രാവിലെ 9.30ന് തുടങ്ങുന്ന ശില്പശാല മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി.പി. ജോയി അദ്ധ്യക്ഷനും മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയുമാകും. സംസ്ഥാന പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ലോകബാങ്ക് ഭൂവിഷയ വിദഗ്ദ്ധൻ മിക്ക പെട്ടേരി ടോർഹനൻ, മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. സോളമൻ ബഞ്ചമിൻ, ആന്ധ്രപ്രദേശ് സർവെ ആൻഡ് സെറ്റിൽമെന്റ് കമ്മിഷണർ സിത്ഥാർഥ് ജയിൻ, മഹാരാഷ്ട്ര മുൻ സെറ്റിൽമെന്റ് കമ്മിഷണർ എസ്. ചൊക്കലിംഗം തുടങ്ങി നിരവധി പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |