തിരുവനന്തപുരം: യുവാവിനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. അതിയന്നൂർ പ്ലാവറത്തല പുത്തൻവീട്ടിൽ ചിക്കു (28), അയിരൂപ്പാറ കാട്ടായിക്കോണം വിപഞ്ചികയിൽ അനന്തു വിജയ് (28) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
ജനുവരി 1 വെളുപ്പിന് മൂന്നോടെയാണ് സംഭവം. അമ്പലത്തിൻകരയിലെ പഞ്ചായത്ത് കിണറിന് സമീപത്തുവച്ച് പ്രതികൾ അമ്പലത്തിൻകര സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ന്യൂ ഇയർ ആഘോഷത്തിനിടെ നടന്ന തർക്കമാണ് ആക്രമണത്തിന് കാരണമായത്. ചിക്കുവിനെതിരെ തുമ്പ സ്റ്റേഷനിലും അനന്തുവിനെതിരെ കഴക്കൂട്ടം സ്റ്റേഷനിലും കേസുകളുണ്ട്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ മിഥുൻ, ശരത്ത്, സി.പി.ഒമാരായ പ്രഭിൻ, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |