തിലക് മൈതാൻ : ഐ ലീഗ് കിരീടം കൈപ്പിടിയിൽ നിറുത്താനുള്ള ഗോകുലം കേരള എഫ്.സിയുടെ അവസാന സമയത്തെ കഠിനപ്രയത്നത്തിന് തിളക്കമേകി ഗോവൻ കരുത്തരായ ചർച്ചിൽ ബ്രദേഴ്സിനെതിരായ വിജയം.ഇന്നലെ ഗോവയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം ചർച്ചിലിനെ കീഴടക്കിയത്. 21-ാം മിനിട്ടിൽ മിഡ്ഫീൽഡർ ഫർഷാദ് നൂർ നേടിയ ഗോളാണ് ഗോകുലത്തിന് വിജയം നൽകിയത്.
ഇതോടെ 18 മത്സരങ്ങളിൽ നിന്ന് 30 പോയിന്റായ ഗോകുലം മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.17 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി റൗണ്ട്ഗ്ളാസ് പഞ്ചാബ് രണ്ടാമതുണ്ട്. നാലുകളികളാണ് ഗോകുലത്തിന് ഇനിയുള്ളത്. അടുത്ത ശനിയാഴ്ച ഐസ്വാളിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |