SignIn
Kerala Kaumudi Online
Friday, 26 April 2024 1.25 PM IST

ഇന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി യോഗം: അസീസ് സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹം

revelitionary-socialist-p

കൊല്ലം: പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കാൻ ഇന്ന് ചേരുന്ന ആർ.എസ്.പി സംസ്ഥാന കമ്മിറ്റി യോഗത്തിൽ എ.എ. അസീസ് സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുമെന്ന് അഭ്യൂഹം. അസീസ് ഒഴിഞ്ഞാൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ സെക്രട്ടറിയാകാനാണ് സാദ്ധ്യത.

കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പ് ചേർന്ന സംസ്ഥാന നേതൃയോഗത്തിലും പിന്നീട് നടന്ന കൊല്ലം ജില്ലാകമ്മിറ്റിയിലും ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്ഥാനമൊഴിയുമെന്ന സൂചന എ.എ. അസീസ് നൽകിയിരുന്നു. എന്നാൽ, കൊല്ലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് എ.എ. അസീസും ഷിബുബേബിജോണും തമ്മിൽ മത്സരത്തിനുള്ള അന്തരീക്ഷം രൂപപ്പെട്ടിരുന്നു. ഷിബുവിനെ അനുകൂലിക്കുന്നവർ അസീസ് ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തി.

എങ്കിൽ മത്സരത്തിന് തയ്യാറെന്ന നിലപാടിൽ എ.എ. അസീസുമെത്തി. പിന്നീട് എൻ.കെ. പ്രേമചന്ദ്രൻ, ബാബു ദിവാകരൻ തുടങ്ങിയ നേതാക്കൾ ഇടപെട്ട് അസീസ് ഒരു ടേം കൂടി തുടരട്ടേയെന്ന ധാരണയിലെത്തുകയായിരുന്നു. എന്നാൽ, പാർട്ടി കോൺഗ്രസിന് ശേഷം ഷിബുവിന് സ്ഥാനം കൈമാറണമെന്ന് നേതാക്കൾ ഉണ്ടാക്കിയ രഹസ്യധാരണ പ്രകാരമാണ് അസീസ് ഇപ്പോൾ സ്വയം ഒഴിയുന്നതെന്നും പ്രചാരണമുണ്ട്.

അസീസ് സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന നിലപാടുമായി ഒരുവിഭാഗം രംഗത്തുണ്ട്. എന്നാൽ, സ്വയം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചാൽ തുടരാൻ നിർബന്ധിക്കില്ലെന്നും മറ്റൊരു വിഭാഗം പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REVELITIONARY SOCIALIST PARTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.