SignIn
Kerala Kaumudi Online
Thursday, 19 September 2024 3.39 AM IST

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 57 % ഇംഗ്ളീഷ് മീഡിയത്തിൽ

Increase Font Size Decrease Font Size Print Page

sslc

തിരുവനന്തപുരം: നാളെ മാതൃഭാഷാ ദിനാചരണം നടക്കവേ, ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ മലയാളം മീഡിയത്തിൽ എഴുതുന്നത് 42 ശതമാനം കുട്ടികൾ മാത്രം. 57.20 ശതമാനം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ്. മൊത്തം 4,19,363 പേരാണ് പരീക്ഷയെഴുതുന്നത്. 2,39,881 പേരും ഇംഗ്ലീഷ് മീഡിയത്തിലാണ്. 1,76,158 പേർ മലയാളം മീഡിയത്തിലും 2,041 പേർ കന്നഡയിലും 1,283 പേർ തമിഴിലുമാണ് എഴുതുന്നത്.

2015 മുതൽ ഇംഗ്ളീഷ് മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടിവരുകയായിരുന്നു. കഴിഞ്ഞവർഷം 2,31,606 പേർ ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നു. ഇത്തവണഅത് 2,39,881 ആയി. 8275 പേരുടെ വർദ്ധന. മലയാളം മീഡിയത്തിൽ 1,91,756 പേരുണ്ടായിരുന്നത് 1,76,158 ആയി കുറഞ്ഞു. 15,598 പേരുടെ വ്യത്യാസം. അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ചേക്കേറൽ തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്കൂളുകളിൽ ഇംഗ്ളീഷ് മീഡിയം കൂടി ആരംഭിച്ചതോടെയാണ് വലിയ വ്യത്യാസം വന്നത്.

2015ൽ മലയാളം മീഡിയത്തിൽ പഠിച്ച് പരീക്ഷയെഴുതിയവർ 3,32,693 ആയിരുന്നെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ 1,30,093 ആയിരുന്നു. എട്ട് വർഷത്തിനിടെ മലയാളം മീഡിയത്തെ മറികടന്ന് ഇംഗ്ലീഷ് മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം 57 ശതമാനം കവിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SSLC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.