SignIn
Kerala Kaumudi Online
Friday, 26 April 2024 8.10 AM IST

ഒ​ന്ന് ​തൊ​ട്ടു...​ ​പൊട്ടിച്ചിതറി !

pic

ന്യൂയോർക്ക് : എക്സിബിഷനുകളൊക്കെ കാണാൻ പോകുമ്പോൾ ' പ്രദർശന വസ്തുക്കളിൽ തൊടരുത് " എന്ന നിർദ്ദേശം ശ്രദ്ധിച്ചിട്ടുണ്ടോ ? ഈ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രദർശന വസ്തുക്കളെ തൊടാൻ ഒരുങ്ങുന്നവർ ഓർക്കുക. ഒരുപക്ഷേ കോടികൾ നിങ്ങൾ കൊടുക്കേണ്ടി വരും. അതിനൊരു ഉദാഹരണം യു.എസിൽ സംഭവിച്ചിരിക്കുകയാണ്. ഫ്ലോറിഡയിലെ മയാമിയിൽ നടന്ന ആർട് എക്സിബിഷനിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അമേരിക്കൻ കലാകാരനായ ജെഫ് കൂൻസിന്റെ അതിമനോഹരമായ ' ബലൂൺ ഡോഗ് " എന്ന 40 സെന്റീമീറ്റർ നീളമുള്ള ഗ്ലാസ് ശില്പം കണ്ടപ്പോൾ പ്രദർശനം കാണാനെത്തിയ വൃദ്ധയായ ഒരു സ്ത്രീക്ക് അതിനെ ഒന്ന് തൊടണമെന്ന് തോന്നി. ആരും കാണാതെ തൊട്ടെങ്കിലും തിളങ്ങുന്ന നീല നിറത്തിലെ ശില്പം തെന്നി അതിന്റെ സ്റ്റാന്റിൽ നിന്ന് താഴെ വീണു. ശില്പം ഛിന്നിച്ചിതറി. 42,000 ഡോളർ അഥവാ 34,76,000 രൂപയിലേറെയാണ് ഈ ശില്പത്തിന്റെ വില. പക്ഷേ, സ്ത്രീക്ക് ഭാഗ്യവശാൽ ഈ തുക നൽകേണ്ടി വന്നില്ല. കാരണം ശില്പത്തിന് ഇൻഷ്വറൻസ് പരിരക്ഷയുണ്ടായിരുന്നു. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം, ശില്പം തകർന്നെങ്കിലും അത് വാങ്ങാനും ചിലർ താത്പര്യമറിയിച്ച് എത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.