പത്തനംതിട്ട : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തി കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരള പദയാത്രയുടെ ജില്ലാതല സ്വാഗതസംഘം ഓഫീസിന്റെ പ്രവർത്തനം അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജി.സ്റ്റാലിൻ, കെ.പി.കൃഷ്ണൻകുട്ടി, യു.ചിത്രജാതൻ, കെ.എൻ.ശിവരാജൻ, ബി.വേണുകുമാർ, എസ്.ശിവപ്രസാദ് , ബി.രാജീവ് , കെ.എസ്.പ്രേംനാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |