SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.34 AM IST

വേൾഡ് ഫൂട്ട് വോളിക്ക് 24ന് തുടക്കം

foot-volley

@ ചാമ്പ്യൻഷിപ്പിന് വിവിധ രാജ്യങ്ങളിൽ നിന്നും 12 ടീം

കോഴിക്കോട്: ഫൂട്ട് വോളി അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും ഫൂട്ട് വോളി അസോസിയേഷൻ ഒഫ് കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 25ാമത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് 24 ന് തുടക്കമാകും.
26 ന് ഞായറാഴ്ച വരെ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി പത്ത് വരെ നടക്കുന്ന ചാമ്പ്യൻഷിപ്പ് കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിനോട് ചേർന്ന് നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നായി 12 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഇറാക്ക് ,യു.എ.ഇ ,ഫ്രാൻസ് ,വിയറ്റ്‌നാം ,റുമേനിയ ,ബംഗ്ലാദേശ് ,നേപ്പാൾ ,ബെനിൻ ,ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് 12 ടീമുകളാണ് മാറ്റുരയ്ക്കുക . വിവിധ രാജ്യങ്ങളിലെ അംഗങ്ങൾ നാല് ഗ്രൂപ്പുകളായി മത്സരിക്കുക. ഇന്ത്യയിൽ ആദ്യമായാണ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. 24 ന് വൈകീട്ട് അഞ്ചിന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് റാം അവതാർ ദേശീയ ഫ്‌ളാഗ് ഓഫും മുഹമ്മദ് അബ്ദുൽ കരീം സംസ്ഥാന ഫ്‌ളാഗ് ഓഫ് നിർവഹിക്കും . പ്രവേശനം സൗജന്യമാണ്.

സംഘാടക സമിതി വൈസ് ചെയർമാൻ സുബെർ കൊളക്കാടൻ, ട്രഷറർ കെ.വി അബുദുൾ മജീദ്, ഓർഗനൈസിംഗ് സെക്രട്ടറി എ.കെ. മുഹമ്മദ് അഷറഫ്, ഡയറക്ടർ ആർ.ജയന്ത്കുമാർ , വൈസ് പ്രസിഡന്റുമാരായ എം മുജീബ് റഹ്‌മാൻ , വി.പി.അബ്ദുൾ കരീം, ജോയിന്റ് സെക്രട്ടറി സി.പി.എ റഷീദ് എന്നിവർ പങ്കെടുത്തു.


ഫിക്ച്ചർ (ബോക്‌സിൽ)

ഗ്രൂപ്പ് എ :
ഇന്ത്യ എ
ഫ്രാൻസ്
വിയറ്റനാം

ഗ്രൂപ്പ് ബി :
റുമാനിയ
നേപ്പാൾ
ഇന്ത്യ ബി

ഗ്രൂപ്പ് സി :
യു എ ഇ
ബംഗ്ലാദേശ്
ഇന്ത്യ സി

ഗ്രൂപ്പ് ഡി :
ഇറാഖ്
ഇന്ത്യ ഡി
ബെനിൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FOOT VOLLEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.