കുന്ദമംഗലം: ഉപജില്ലാ ഹെഡ് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സേവ് എനർജി പ്രോഗ്രാമിന്റെ ഭാഗമായി എൽ.ഇ.ഡി ബൾബ് പുന:സംസ്കരണ ശിൽപ്പശാലയും കുന്ദമംഗലം ഉപജില്ലയുടെ തനത് പ്രവർത്തനമായ 'എന്റെ വീട്ടിലും വിദ്യാലയത്തിലും' പച്ചക്കറി കൃഷി പദ്ധതിയിൽ സമ്മാനാർഹമായ വിദ്യാലയങ്ങൾക്കുള്ള അവാർഡ് ദാനവും കുന്ദമംഗലം ബ്ലോക്ക് രാജീവ് ഘർ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം നേടിയ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ മനോജ്മണിയൂരിനെ ആദരിച്ചു. എ.ഇ.ഒ കെ.ജെ പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ. അബൂബക്കർ ഔപചാരിക ഉദ്ഘാടനവും മനോജ് മണിയൂരിനുള്ള പുരസ്കാരം വിതരണവും നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി , എംഎ ജോൺസൺ, സി.കെ. വിനോദ് കുമാർ, ഷുക്കൂർ കോണിക്കൽ , യൂസഫ് സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകർക്കും കുട്ടികൾക്കും നടത്തിയ പരിശീലനത്തിന് കെ. പവിത്രൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |