തിരുവനന്തപുരം: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആൻഡ് ആന്റി ഡ്രഗ് അവയർനെസ് കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ഫിറ്റ്നസ് ബസുകളുടെ പര്യടനം ഇന്നു മുതൽ 28 വരെ നടക്കും. 23ന് ഉച്ചയ്ക്ക് ശേഷം വലിയതുറ ജി.ആർ.എഫ്.ടി ആൻഡ് വി.എച്ച്.എസ്.എസ് വള്ളക്കടവിലെ കുട്ടികൾക്കു വേണ്ടിയുള്ള ഫിറ്റ്നസ് പരിശോധന നടക്കും. 24ന് വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും 25ന് കട്ടേല ഡോ.അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിലും ഫിറ്റ്നസ് ബസ് എത്തിച്ചേരും. 26, 27 തീയതികളിൽ മൈലം ജി.വി.രാജ സ്പോർട്സ് സ്കൂളിലും കുറ്റിച്ചൽ ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലുമാണ് ഫിറ്റ്നസ് ബസുകൾ പരിശോധന നടത്തുക. 28ന് പാലോട് ഞാറനീലി അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിലെ പരിശോധനയോടെ ജില്ലയിലെ ഫിറ്റ്നസ് ബസുകളുടെ ജില്ലയിലെ പര്യടനം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |