ഗുരുവായൂർ: ഗുരുവായൂർ നായർ സമാജത്തിന്റെ ശിവപത്മം പുരസ്‌കാരം തിരുവിതാംകൂർ രാജവംശത്തിലെ അശ്വതി തിരുനാൾ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക്. ഗുരുവായൂർ നായർ സമാജം കുറൂരമ്മ ദിനത്തിൽ നൽകി വരുന്നതാണ് ''ശിവപത്മം'' പുരസ്‌കാരം. 10,001രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27 ന് മമ്മിയൂർ കൈലാസം ഓഡിറ്റോറിയത്തിൽ നടക്കുന്ന കുറൂരമ്മ ദിനാഘോഷ ചടങ്ങിൽ പുരസ്‌കാരം കൈമാറും. ഡോ.ഇ.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ആദ്യാത്മിക സമ്മേളനം ജസ്റ്റിസ് പി.സോമരാജൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ നായർ സമാജം ഭാരവാഹികളായ പി.രവി മേനോൻ, വി.അച്ച്യുതകുറുപ്പ്, രവീന്ദ്രൻ നമ്പ്യാർ, രാധിക എസ്.നായർ, മിനി നായർ, നിർമ്മലൻ മേനോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |