തൃശൂർ: നിക്ഷേപസംഖ്യ പലിശ സഹിതം തിരികെ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മയ്ക്ക് അനുകൂല വിധി. തൃശൂർ കിഴക്കുംപാട്ടുകര തെക്കേക്കര വീട്ടിൽ ഗ്രേസി സണ്ണി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ശക്തൻ നഗറിലെ സൊസൈറ്റിയുടെ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ വിധിയായത്. മൊത്തം 3,80,160 രൂപ നിക്ഷേപിച്ചിരുന്നു. 12 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. കാലാവധി കഴിഞ്ഞിട്ടും നൽകിയില്ല. പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് നിക്ഷേപതുകയും പലിശയും ചെലവിലേക്ക് 10,000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരിക്കായി അഡ്വ.എ.ഡി.ബെന്നി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |