പത്തനംതിട്ട: വീട് വാടകയ്ക്കെടുത്ത് വ്യാജനോട്ട് അച്ചടിച്ച പ്രതിക്കായി തെരച്ചിൽ. അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിലുള്ള തുവാൻ റാവുത്തറുടെ വീട്ടിൽ നിന്നുമാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. ആറ് മാസം മുൻപ് വീട് വാടകയ്ക്കെടുത്ത പത്തനാപുരം സ്വദേശി ആസിഫിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
തുവാൻ റാവുത്തറിന്റെ വീട്ടിന്റെ മുകൾ നില വാടകയ്ക്കെടുത്ത ശേഷം പ്രതി പ്രിന്റിംഗ് മെഷീൻ ഉപയോഗിച്ചാണ് കള്ളനോട്ടുകൾ നിർമ്മിച്ചത്. ബുക്ക് പ്രിന്റിംഗ് ബിസിനസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് ആസിഫ് വീട് വാടകയ്ക്കെടുത്തത്. എന്നാൽ ഒന്നരമാസം മാത്രമാണ് ഇയാൾ ഏഴംകുളത്തെ വീട്ടിൽ താമസിച്ചത്. ഇയാളെ കാണാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉടമസ്ഥൻ നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ടുകൾ കണ്ടെത്തിയത്.
2000, 500, 100 തുടങ്ങിയ നോട്ടകളുടെ നൂറിലധികം പ്രിന്റുകൾ പൊലീസ് ഇയാൾ താമസിച്ചിരുന്ന മുറികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മാസങ്ങളായി ആസിഫ് ഒളിവിലാണന്നാണ് അടൂർ പൊലീസ് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |