തിരുവനന്തപുരം: സംസ്ഥാന റവന്യുദിനാഘോഷ പരിപാടികൾ ഇന്ന് വൈകിട്ട് നാലിന് കൊല്ലം സി.കേശവൻ സ്മാരക ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മികച്ച സേവനം കാഴ്ചവച്ച റവന്യു,സർവെ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്യും. റവന്യുമന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,ജെ.ചിഞ്ചുറാണി,എം.പിമാർ,എം.എൽ.എമാർ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |