കുമരകം: ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചെങ്ങളം മറീനതിയറ്റർ സ്‌നേഹഭവൻ വീട്ടിൽ ബിനു (52), കളരിക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അനന്തു (22) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ചെങ്ങളത്താണ് സംഭവം. ഇവരും സുഹൃത്തുക്കളും ചേർന്ന് ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തെ വീട്ടിൽ കയറി ഗൃഹനാഥനെയും, ഭാര്യയെയും മകനെയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇവർ തമ്മിലുള്ള മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം.
കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ രാജു, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |