വെള്ളറട: വേലായുധപ്പണിക്കർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിവിധ പദ്ധതികളിലൂടെ സമാഹരിച്ച സഹായങ്ങൾ വിതരണം ചെയ്തു. ഭക്ഷ്യമേളയിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രോണിക് വീൽ ചെയർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജി. മംഗളദാസ് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. നിർദ്ദന വിദ്യാർത്ഥിയുടെ വീട് വൈദ്യുതീകരിക്കുന്നതിന് സമാഹരിച്ച തുക പന്നിമല വാർഡ് മെമ്പർ ജയന്തി വിദ്യാർത്ഥിക്ക് കൈമാറി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നൽകാനായി സ്വരൂപിച്ച 55,000 രൂപ വാളന്റിയേഴ്സ് പ്രതിനിധികളും പാറശാല പി.എ.സി ജോമോൻ, പ്രോഗ്രാം ഓഫീസർ ആര്യ എ.ആർ. എന്നിവർ ചേർന്ന് പ്രിൻസിപ്പൽ ഇൻചാർജ് അപർണ കെ. ശിവന് കൈമാറി. പി.ടി.എ പ്രസിഡന്റ് കോവില്ലൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രേം ചന്ദ്രൻ, ചന്ദ്രലേഖ, ഹർഷാദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |