അടിമാലി: ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനിടെയുണ്ടായ അക്രമത്തിൽ അമ്പലത്തിനോട് ചേർന്നുള്ള ഹാളിൽ കയറി ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. അടിമാലി മന്നാംകാല കുളങ്ങര വീട്ടിൽ ജസ്റ്റിൻ (40), കാംകോ ജംഗ്ഷൻഭാഗത്ത് കോച്ചേരിൽ വീട്ടിൽ സഞ്ജു (36) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സഞ്ജു ഇന്നലെ വൈകിട്ട് അടിമാലി സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. അടിമാലി ശാന്തഗിരി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |