തിരുവനന്തപുരം: കേരള സർവകലാശാല 6-ാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ,ബി.എസ്.സി,ബി.കോം (റെഗുലർ 2020 അഡ്മിഷൻ,സപ്ലിമെന്ററി 2018-2019 അഡ്മിഷൻ,മേഴ്സി ചാൻസ് 2013-2016 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 8 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
മാർച്ചിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എഡ് (2018 സ്‌കീം റെഗുലർ/സപ്ലിമെന്ററി) പരീക്ഷയ്ക്ക് 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ മാർച്ച് 2 വരെയും അപേക്ഷിക്കാം.
മാർച്ച് 20ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എഫ്.എ (ഇന്റഗ്രേറ്റഡ്) പരീക്ഷയ്ക്ക് പിഴയില്ലാതെ മാർച്ച് 3 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.
6-ാം സെമസ്റ്റർ ബി.എ,ബി.എസ്.സി,ബി.കോം,ബി.ബി.എ,ബി.സി.എ,ബി.പി.എ,ബി.എം.എസ്,ബി.എസ്.ഡബ്ലിയു,ബി.വോക് സി.ബി.സി.എസ്.എസ്(റെഗുലർ 2020 അഡ്മിഷൻ,സപ്ലിമെന്ററി 2018-19 അഡ്മിഷൻ,മേഴ്സി ചാൻസ് 2013-16 അഡ്മിഷൻ)പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 8 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |