വാഷിംഗ്ടൺ : യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാർച്ച് 1ന് ഇന്ത്യയിലെത്തും. ന്യൂഡൽഹിയിൽ നടക്കുന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്ന ബ്ലിങ്കൻ ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തും. മാർച്ച് 3 വരെ ബ്ലിങ്കൻ ഇന്ത്യയിൽ തുടരുമെന്ന് വൈറ്റ്‌ഹൗസ് അറിയിച്ചു. ഫെബ്രുവരി 28ന് ആരംഭിക്കുന്ന കസഖ്‌സ്ഥാൻ, ഉസ്ബെകിസ്ഥാൻ സന്ദർശനങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുക.
അതേ സമയം, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവും മാർച്ച് 1 മുതൽ 3 വരെ ഇന്ത്യയിലുണ്ടാകും. ജി20 മന്ത്രിതല യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |