പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്യുന്ന വെബ് സീരീസിൽ സണ്ണി വയ്നും നിഖില വിമലും പ്രധാന വേഷത്തിൽ എത്തുന്നു.വയനാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന വെബ് സീരിസിൽ വിജയരാഘവൻ, അജു വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ.കോമഡി ട്രാക്കിൽ ഒരുങ്ങുന്ന വെബ് സീരീസിന് കുഞ്ഞിരാമായണത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ദീപു പ്രദീപ് ആണ് രചന.കുഞ്ചാക്കോ ബോബന്റെ പദ്മിനി, ചിത്രീകരണം ആരംഭിക്കാൻ പോകുന്ന പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയിൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ദീപു മമ്മൂട്ടിയുടെ ദ് പ്രസ്റ്റീന് സംഭാഷണം ഒരുക്കിയിട്ടുണ്ട്. ഇ ഫോർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മുകേഷ് മേത്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. നിരവധി ചിത്രങ്ങൾ നിർമ്മിച്ച ഇഫോർ എന്റർടെയ്ൻമെന്റ്സിന്റെ ആദ്യ വെബ് സീരീസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |