തിരുവനന്തപുരം: ലോർഡ് ബുദ്ധ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ നാഷണൽ ഹയസ്റ്റ് എക്സലൻസ്, ഭഗവാൻ ബുദ്ധ ഹൈയസ്റ്റ് യൂണിവേഴ്സൽ എക്സലൻസ് പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായവർ തങ്ങളുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്കൊപ്പം ബയോഡേറ്റയും കെ. രാമൻകുട്ടി, ലോർഡ് ബുദ്ധ യൂണിവേഴ്സൽ സൊസൈറ്റി ചെയർമാൻ, ജലധാര, ഉള്ളൂർ ഭാസി നഗർ, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം എന്ന മേൽവിലാസത്തിലോ കെ. രാമൻകുട്ടി, ചീഫ് എഡിറ്റർ, ജലധാര, പ്രശാന്ത് ലോഡ്ജ്, പ്രസ് റോഡ്, സ്റ്റാച്യു, തിരുവനന്തപുരം വിലാസത്തിലോ മാർച്ച് 14നു മുൻപ് അയയ്ക്കണം. ഏപ്രിൽ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ഡോ. ബി.ആർ അംബേദ്കർ ജയന്തി ആഘോഷത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് : 9895656799.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |