27 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (ബി.എ., ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്) കോംപ്ലിമെന്ററി പേപ്പറുകളുടെ പരീക്ഷകൾ മാറ്റി.
മൂന്നാം സെമസ്റ്റർ റഗുലർ ബി.ടെക്. 2008 സ്‌കീം കോഴ്സ് കോഡിൽ വരുന്ന പാർട്ട് ടൈം ബി.ടെക് റീസ്ട്രക്‌ചേർഡ് കോഴ്സിന്റെ മൂന്നാം സെമസ്റ്റർ, ജനുവരി 2023 പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ മാർച്ച് 2 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്‌സി/ബി.കോം (ന്യൂ ജനറേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകൾ),പരീക്ഷയ്ക്ക് ഓൺലൈനായി പിഴയില്ലാതെ മാർച്ച് 9 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
എം.എ സംസ്‌കൃതം (വിദൂരവിദ്യാഭ്യാസം) ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ വാചാ പരീക്ഷ മാർച്ച് രണ്ടിന് 11.30ന് പാളയം കാമ്പസിൽ നടത്തും.
28 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്പാർട്ട്‌മെന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പ് മാർച്ച് ഒന്നിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |