കേപ്ടൗൺ: വീണ്ടും ഓസ്ട്രേലിയയോ? ആദ്യമായി ദക്ഷിണാഫ്രിക്കയോ?...വനിതാ ട്വന്റി-20 ലോക കിരീടം ആരുയർത്തുമെന്ന് ഒരുപകലിനപ്പുറമറിയാം. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതൽ കേപ്ടൗണിലാണ് വനിതാ ട്വന്റി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടം. ഏഴാം ഫൈനലിനിറങ്ങുന്ന നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ആറാം ലോകകിരീടം ലക്ഷ്യം വയ്ക്കുമ്പോൾ ദക്ഷിണാഫ്രിക്ക അവരുടെ പുരുഷ-വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ ലോകകപ്പാണ് സ്വപ്നം കാണുന്നത്. ഐ.സി.സി ടൂർണമെന്റിൽ ഫൈനലിൽ എത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ടീമാണ് സ്യുനെ ലുസിന്റെ നേതൃത്വത്തിലുള്ള ഈ സംഘം.
സെമിയിൽ ഇന്ത്യയുടെ പ്രതീക്ഷകളെ അഞ്ച് റൺസകലെ കുഴിച്ചുമൂടിയാണ്
കരുത്തരായ ഓസ്ട്രേലിയ ഇത്തവണ ഫൈനലിന് ടിക്കറ്റുറപ്പിച്ചത്. രണ്ടാം ലോകകിരീടം തേടിയെത്തിയ ഇംഗ്ലണ്ടിനെ സെമിയിൽ 6 റൺസിന് കീഴടക്കിയാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫൈനലുറപ്പിച്ചത്.
ലൈവ്: വൈകിട്ട് 6.30മുതൽ സ്റ്റാർസ്പോർട്സ് ചാനലുകളിലും ഹോട്ട്സ്‌റ്റാറിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |