തിരുവനന്തപുരം: സംസ്ഥാനത്ത് അക്ഷയ ഉൗർജ്ജ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങൾ,വിദ്യാഭ്യാസ,തദ്ദേശ സ്ഥാപനങ്ങൾ,സർക്കാർ ഇതര സംഘടനകൾ,ഗവേഷണ,ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, യുവ,വാണിജ്യ സംരംഭകർ,തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ് അവാർഡ്.2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുക.ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും വീതമാണ് അവാർഡ്. അപേക്ഷാ ഫാറവും മറ്റ് മാർഗനിർദ്ദേശങ്ങളും www.anert.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,അനെർട്ട്,വികാസ് ഭവൻ പി.ഒ,തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ മാർച്ച് 15ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 18004251803.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |