തിരുവനന്തപുരം: കന്യാസ്‌ത്രീ പഠനം നടത്തുകയായിരുന്ന യുവതി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അന്നപൂരണി (27) ആണ് മരിച്ചത്. കഠിനംകുളം വെട്ടുതുറയിലെ റോസ്‌മിനിയൻസ് ഔവർ ലേഡി കോൺവെന്റിൽ കിടപ്പുമുറിയിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ പ്രാർത്ഥനയ്ക്ക് എത്താത്തതിനെത്തുടർന്ന് ഒപ്പമുള്ളവർ അന്വേഷിച്ചെത്തിയപ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയനിലയിൽ കാണുന്നത്. മുറിയിൽ ഇവർ തനിച്ചായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്ക് കന്യാസ്‌ത്രീയാകാൻ യോഗ്യതയില്ലെന്നും അതിനാൽ പോകുന്നു എന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഒരുവർഷം മുൻപാണ് യുവതി കഠിനംകുളത്തെ കോൺവെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹിക സേവനത്തിന് ശേഷം കഴിഞ്ഞമാസമായിരുന്നു ഇവർ മടങ്ങിയെത്തിയത്. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |