കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ 120ാം വാർഷിക സംഘാടക സമിതി രൂപീകരണ യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുശാൽനഗർ അദ്ധ്യക്ഷത വഹിച്ചു. ഡോ:എച്ച് പ്രകാശ് പൈ, കെ.സുകുമാരൻ, എച്ച് .ഗോകുൽദാസ് കമ്മത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.മായാകുമാരി, കൗൺസിലർമാരായ വന്ദന ബൽരാജ്, വി.വി.രമേശൻ, സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം.രാഘവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ.ബാബുരാജ്, എം.പ്രശാന്ത്, റസാക്ക് തായലക്കണ്ടി, രഞ്ജിരാജ് കരിന്തളം, അനൂപ് , രാജേഷ് ഓൾ നടിയൻ, ആയിഷ , മഹമൂദ് മുറിയനാവി, എംകെറഷീദ്, നൂർജഹാൻ, ഇ.കെ.കെ.പടന്നക്കാട്, വി.കുഞ്ഞമ്പു, അഡ്വ:ഈപ്പൻ, സി.എച്ച്.അഷറഫ്, കെ.ബാബു, സി.എച്ച്.അഷറഫ് ബാവാ നഗർ എന്നിവർ പ്രസംഗിച്ചു.പ്രിൻസിപ്പാൽ എ.വി.സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റർ പി.ഗംഗാധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |