പയ്യോളി: ആശ വർക്കർമാരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന 'ആശ ഫെസ്റ്റ് 2023' ഇന്ന് രാവിലെ 9 മണിക്ക് ഇരിങ്ങൾ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മിഷണർ എം.എസ് മാധവിക്കുട്ടി മുഖ്യാതിഥിയാകും. ഡി.എം.ഒ (ഇൻചാർജ്) ഡോ. ദിനേഷ്കുമാർ എ.പി അദ്ധ്യക്ഷത വഹിക്കും. നാടൻപാട്ട്, മൈം, സംഘനൃത്തം എന്നീ ഇനങ്ങളിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ 16 ടീമുകളാണ് ഫെസ്റ്റിൽ മത്സരിക്കുന്നത്. ജില്ലയിൽ നിലവിൽ 2017 ആശമാരാണ് പ്രവർത്തിക്കുന്നത്. ഇതിൽ 26 പേർ പട്ടികവർഗ കോളനികളിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുതന്നെ തിരഞ്ഞെടുത്തിട്ടുള്ള ഊരുമിത്രം ആശമാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |