തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങാൻ വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ട സമയപരിധി ഇന്നലെ അവസാനിച്ചു. 2019 മുതൽ വാങ്ങുന്ന 40ലക്ഷം പേരാണ് വരുമാനസർട്ടിഫിക്കറ്റ് നൽകേണ്ടത്. സർട്ടിഫിക്കറ്റ് നൽകാത്തവർക്ക് മാർച്ച് മുതലുള്ള പെൻഷൻ ലഭിക്കില്ല. പിന്നീട് വരുമാന സർട്ടിഫിക്കറ്റ് നൽകി പെൻഷൻ പുന:സ്ഥാപിച്ചാലും അതുവരെയുളള കുടിശിക കിട്ടുകയുമില്ല. മൊത്തം 52 ലക്ഷം പേർക്കാണ് പെൻഷൻ കിട്ടുന്നത്. വരുമാനസർട്ടിഫിക്കറ്റ് നൽകണമെന്ന നിർദ്ദേശം കഴിഞ്ഞ സെപ്തംബറിലാണ് സർക്കാർ പുറപ്പെടുവിച്ചത്. ഒരുലക്ഷം രൂപയ്ക്ക് മേലാണ് വരുമാനമെങ്കിലും പെൻഷൻ കിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |