കൊച്ചി: ഇന്നൊവേഷൻ ആൻഡ് കോർപറേറ്റ് ലീഡർഷിപ് ഇൻ ഹെൽത്ത്‌കെയർ വിഭാഗത്തിലെ സി.എസ്. ആർ എക്‌സലൻസ് അവാർഡ് 2022 ന് രാജ്യത്തെ ഏറ്റവും വലിയ സ്വർണവായ്പാ എൻ.ബി.എഫ്.സിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് തിരഞ്ഞെടുക്കപ്പെട്ടു. 2022 ആഗസ്റ്റ് 22ന് കൊച്ചിയിൽ നടപ്പാക്കിയ 'കപ്പ് ഒഫ് ലൈഫ് ' എന്ന സി.എസ്. ആർ പദ്ധതിയാണ് അവാർഡ്‌നേടിക്കൊടുത്തത്.
മുംബയിൽ നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നടന്ന സി.എസ്. ആർ ജേണൽ എക്‌സലൻസ് അവാർഡ് അഞ്ചാം പതിപ്പിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയിൽ നിന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് അവാർഡ് ഏറ്റുവാങ്ങി.
സമൂഹത്തിന്റെ താഴേത്തട്ടിൽ ആർത്തവ ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് കമ്പനി മുൻകൈയെടുത്ത് നടത്തിയ പ്രചാരണപരിപാടിയാണ് കപ്പ് ഒഫ് ലൈഫ്. പദ്ധതിയുടെ ഭാഗമായി കമ്പനി 24 മണിക്കൂറിനുള്ളിൽ ഒരുലക്ഷത്തിയൊന്ന് മെൻസ്ട്രുൽ കപ്പുകൾ സൗജന്യമായി സ്ത്രീകൾക്കിടയിൽ വിതരണം നടത്തിയത് ഗിന്നസ്‌വേൾഡ് റെക്കാഡാണ്.
മറ്റുള്ളവരെ സഹായിക്കുന്നതിനേക്കാൾ വലിയ മതമില്ലെന്ന് അവാർഡ് വിതരണം ചെയ്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
'ഏത് തരത്തിലുള്ള സാമൂഹിക പ്രവർത്തനവും ഹൃദയത്തിൽ നിന്നാണ് ചെയ്യേണ്ടത്. സഹായവും പിന്തുണയും ആവശ്യമുള്ളവരെ കണ്ടെത്തുകയെന്നത് വലിയ കാര്യമാണ്. . ഈ സാമൂഹ്യപ്രവർത്തനങ്ങളിൽ വിജയികളായ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അവാർഡ് അവരുടെ ഉത്തരവാദിത്തം വർദ്ധിക്കുന്നുവെന്നും കൂടുതൽ ആളുകളെ മുന്നോട്ട് വരാനും നല്ല പ്രവർത്തനങ്ങൾ ചെയ്യാനും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
'കപ്പ് ഓഫ് ലൈഫ്' പരിപാടി വിജയകരമായി പൂർത്തിയാക്കിയതിന് സി.എസ്.ആർ എക്‌സലൻസ് അവാർഡ് ലഭിച്ചതിൽ മുത്തൂറ്റ് ഫിനാൻസ് അഭിമാനിക്കുന്നു. ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തകളിൽ മാറ്റം കൊണ്ടുവരാനും ആർത്തവത്തെക്കുറിച്ചുള്ള ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും സമൂഹത്തെബോധവത്കരിക്കുന്നതിലേക്ക് ഒരു ചുവടുവയ്പ് നടത്തുകയായിരുന്നു പ്രചാരണപരിപാടിയുടെ ലക്ഷ്യമെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർജോർജ്ജ് എം.ജോർജ് പറഞ്ഞു. ഞങ്ങളുടെ ശ്രമങ്ങളും കാഴ്ചപ്പാടുകളും ശരിയായ ദിശയിലായിരുന്നുവെന്ന് അവാർഡ് വ്യക്തമാക്കുന്നു. സമൂഹത്തിലെ കൂടുതൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും രാജ്യത്തിന്റെക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനും ഇത് കൂടുതൽ പ്രചോദനം നൽകുന്നുവെന്നും ജോർജ്ജ് എം.ജോർജ് പറഞ്ഞു.
കാപ്ഷൻ
മുംബയിൽ നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നടന്ന സി.എസ്. ആർ ജേണൽ എക്‌സലൻസ് അവാർഡ് അഞ്ചാം പതിപ്പിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയിൽ നിന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് സി.എസ്. ആർ എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |