മുടപുരം: പിണറായി സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ കിഴുവിലം ,കുന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം സ്വാഗതം പറഞ്ഞു.ജി .എസ്. ടി. യു. മുൻ സംസ്ഥാന പ്രസിഡന്റ്ജെ. ശശി ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എസ്.സിദ്ദീഖ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തി കൃഷ്ണ ,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രേഖ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴിവിലം, കിഴിവിലീ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്തകൃഷ്ണൻ നായർ, പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻ നായർ ,സെലീന,വത്സലകുമാരി ,കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ താഹ ,ചന്ദ്രശേഖരൻ നായർ, ഷാനവാസ്, ഒ .ഐ.സി.സി നേതാവ് നൗഷാദ്, വഹാബ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |