കോന്നി : ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ കീഴിലുള്ള കോളജ് ഒഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ ബി.എസ്എസി, എം.എസ് സി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. മന്ത്രി ജി.ആർ.അനിൽ മുഖ്യഅതിഥിയായിരിക്കും. ഭക്ഷ്യമേളയുടെ ഉദ്ഘാടനം, സിഎഫ്റ്റി-കെ ലോഗോ അനാച്ഛാദനം, അക്കാദമിക് അവാർഡുകളുടെയും മെഡലുകളുടെയും വിതരണം എന്നിവയും നടക്കും. സപ്ലൈകോ ചെയർമാൻ ഡോ.സഞ്ജീബ് പട്ജോഷി അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, സി.എഫ്.ആർ.ഡി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡി.രാഗേഷ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |