ചേർത്തല : കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചേർത്തല സബ് ഓഫീസിന്റെ പരിധിയിലുള്ള ചേർത്തല നഗരസഭയിലെ കയർ തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം അടക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട്,റേഷൻ കാർഡ് എന്നിവ ഇതുവരെ ഹാജരാക്കാത്തവർ ക്യാമ്പിൽ എത്തിക്കണം.4ന് കരുവായിൽ ഭാഗം എൽ.പി സ്കൂളിലും, 6ന് ചേർത്തല ക്ഷേമനിധി ഓഫീസിലും,8ന് നെടുമ്പ്രക്കാട് 469ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ഓഫീസിലും,13ന് ചേർത്തല ക്ഷേമനിധി ഓഫീസിലും ക്യാമ്പ് നടക്കുമെന്ന് സബ് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |