ഫറോക്ക്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജ് കർമ്മത്തിന് അപേക്ഷിക്കുന്നവർക്ക് ഫറോക്കിൽ ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ മെഗാ ഹെൽപ് ഡസ്ക് നടന്നു. ഫറോക്ക് മുനിസിപ്പൽ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെയിനർ പി.വി.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കെ.അൻവർ അലി, എ.എം.ബഷീർ, കെ.അബ്ദുല്ല, കെ.ബിച്ചു, ശിഹാബുദ്ദീൻ കെ.പി, മുഹമ്മദ് ഷമീർ.ഇ എന്നിവർ പ്രസംഗിച്ചു. പി.അബ്ദുറഹിമാൻ സ്വാഗതവും കെ.അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. കെ.പി.മൊയ്തീൻ കോയ, വി.സുലൈഖ, പി.കെ.നൂറ, ഉമ്മു സഫ.ടി.പി, പി.പി.ജമീല, അബ്ദുൽ അസീസ് നല്ലളം, എം.ഹംസക്കോയ, കെ.ഹസൈനാർ, മുഹമ്മദ് നാസിഹ്.പി., സഫിയ മൊയ്തീൻ കോയ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |