കൊച്ചി: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ സവിശേഷ കഴിവുകളുള്ള കുട്ടികൾക്കായുള്ള സ്പോർട്സ് മീറ്റ് ഫീനിക്സ് -2023 നാളെ മഹാരാജാസ് സ്റ്റേഡിയത്തിൽ നടത്തും. രാവിലെ 7.30ന് ലയൺസ് ഡിസ്ട്രിക്ട് 318 ഗവർണർ ഡോ. ജോസഫ് മനോജ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 1500ഓളം കുട്ടികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |