തിരുവനന്തപുരം: നിർമ്മിത ബുദ്ധി പോലുള്ള നവീന സാങ്കേതിക വിദ്യകളുടെ വർദ്ധിച്ച ഉപയോഗം രാജ്യത്തിന്റെ വികസന ക്കുതിപ്പിന് വഴിയൊരുക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. സി-ഡാക് ആർ.സി.സിയുമായി ചേർന്ന് വികസിപ്പിച്ച സെർവിക് സ്‌കാൻ എന്ന സാങ്കേതികവിദ്യയുടെ ധാരണാപത്ര കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി-ഡാക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യാ വകുപ്പ് ഗ്രൂപ്പ് കോഒാർഡിനേറ്റർ സുനിതാവർമ്മ, സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |