കോട്ടയം: യുവാവിനെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. കോട്ടയം തിരുവഞ്ചൂർ പോളച്ചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവാണ് (46) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.പെയിന്റിംഗ് തൊഴിലാളിയാണ് ഷൈജു.
ഇന്നുരാവിലെ പോളച്ചിറ പമ്പ് ഹൗസിന് സമീപത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ പൊലീസിനെ വിരവമറിച്ചു. പരിശോധനയിൽ യുവാവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉള്ളതായി കണ്ടെത്തി. തുടർന്നാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |