കൊച്ചി: ബലംപ്രയോഗിച്ച് ചുംബിച്ച ചിത്രംകാട്ടി വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പീഡിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിലെ വിദ്യാർത്ഥിനിയായ കോഴിക്കോട് സ്വദേശിയാണ് പീഡനത്തിന് ഇരയായത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ ആലപ്പുഴ സ്വദേശി അബ്ദുൾ കലാമിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാണെന്നും പൊലീസ് പറഞ്ഞു. കളമശേരി പൊലീസ് രജിസ്റ്രർ ചെയ്തകേസ് എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷിക്കുന്നത്.
ഏതാനും മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കൊവിഡിനെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനിടെയാണ് യുവതിയുമായി സഹപാഠി സൗഹൃദം സ്ഥാപിക്കുന്നത്. കാപ്പി കുടിക്കാൻ വിളിച്ചുവരുത്തിയ വിദ്യാർത്ഥിനിയെ കാറിൽ വച്ചാണ് ചുംബിച്ചത്. കൊച്ചിയിലെ കുസ്റ്രാറ്റ് കാമ്പസ്,ഷൊർണൂർ,ഫോർട്ടുകൊച്ചി,കാക്കനാട് എന്നിവിടങ്ങളിലെത്തിച്ചാണ് ഇയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. തുടർന്ന് വിദ്യാർത്ഥിനി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |