തിരുവനന്തപുരം: സംസ്ഥാനതലത്തിൽ ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ,വി.എച്ച്.എസ്.ഇ നോൺവൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി (ജനറൽ എഡ്യൂക്കേഷൻ സബോർഡിനേറ്റ് സർവീസിലുള്ള യോഗ്യരായ ഹൈസ്‌കൂൾ അദ്ധ്യാപകരിൽ നിന്ന് തസ്തികമാറ്റം മുഖേന),ലീഗൽ മെട്രോളജി വകുപ്പിൽ ജൂനിയർ അസേ മാസ്റ്റർ,ഭൂജല വകുപ്പിൽ പമ്പ് ഓപ്പറേറ്റർ,സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ മെക്കാനിക് ഗ്രേഡ് 2എന്നീ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.
വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന മറ്റ് തസ്തികകൾ
ജനറൽ റിക്രൂട്ട്‌മെന്റ് - ജില്ലാതലം
വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം),സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രൈവർ കം മെക്കാനിക്
സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (ഫാർമസി),(പട്ടികവർഗം),കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (പട്ടികവർഗം)
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - ജില്ലാതലം
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം),എൻ.സി.എ റിക്രൂട്ട്‌മെന്റ്-സംസ്ഥാനതലം, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്-നാലാം എൻ.സി.എ.-പട്ടികജാതി,പട്ടികവർഗം.
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) അറബിക്-പതിനൊന്നാം എൻ.സി.എ.-പട്ടികജാതി, പട്ടികവർഗം.
വനിത ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ)-അഞ്ചാം എൻ.സി.എ.-പട്ടികവർഗം.
എൻ.സി.എ. റിക്രൂട്ട്‌മെന്റ് - ജില്ലാതലം
വിവിധ ജില്ലകളിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്)-പത്താം എൻ.സി.എ.-പട്ടികജാതി,പട്ടികവർഗം.
മലപ്പുറത്ത് വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു)-രണ്ടാം എൻ.സി.എ.-എൽ.സി./എ.ഐ.
തൃശൂരിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2-ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ,എസ്.ഐ.യു.സി. നാടാർ,എസ്.സി.സി.സി.,ധീവര.
തൃശൂരിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ)-ഒന്നാം എൻ.സി.എ.-ഒ.ബി.സി.,പട്ടികവർഗം.
മലപ്പുറത്ത് പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു)-എട്ടാം എൻ.സി.എ. പട്ടികജാതി.
ആലപ്പുഴയിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം)-ഒന്നാം എൻ.സി.എ.-ഒ.ബി.സി.
ചുരുക്കപട്ടിക
പൊതുവിദ്യാഭ്യാസ വകുപ്പിൽ ഓർഗനൈസർ ഫോർ സ്‌പോർട്സ് ഇൻ സ്‌കൂൾസ് (കാറ്റഗറി നമ്പർ 55/2021),സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കെമിക്കൽ എഞ്ചിനിയറിംഗ് (എഞ്ചിനിയറിംഗ് കോളേജുകൾ),(കാറ്റഗറി നമ്പർ 721/2021),പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (കാർപ്പന്റർ)-നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 395/2021,396/2021),വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിംഗ്ടീച്ചർ (എച്ച്.എസ്.) (കാറ്റഗറി നമ്പർ 748/2021), കോട്ടയം, എറണാകുളം ജില്ലകളിൽ കൃഷി വകുപ്പിൽ മെക്കാനിക്ക് (കാറ്റഗറി നമ്പർ 545/2019),എക്‌സൈസ് വകുപ്പിൽ ഡ്രൈവർ-നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 405/2021,406/2021),വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 111/2022),കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സബ് എൻജിനിയർ (ഇലക്ട്രിക്കൽ),(കാറ്റഗറി നമ്പർ 553/2021),കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2-പാർട്ട് 1 (ജനറൽ),പാർട്ട് 2 (മത്സ്യതൊഴി ലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ),പാർട്ട് 3 (സൊസൈറ്റി കാറ്റഗറി-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ്),(കാറ്റഗറി നമ്പർ 226/2020,227/2020,228/2020) എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
മ്യൂസിയം,മൃഗശാല വകുപ്പിൽ പമ്പ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 490/2020),ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 249/2021),കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിൽ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 22/2022) എന്നീ തസ്തികളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |