തിരുവനന്തപുരം: വനിതാദിനത്തിൽ എസ്.ബി.ഐ.കേരളസർക്കിളിലെ വനിതാ ജീവനക്കാർ പ്രതിഷേധബാഡ്ജ് ധരിച്ച് പണിയെടുക്കുമെന്ന് എസ്.ബി.ടി.എംപ്ളോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു.വ്യവസ്ഥാപിതമായി നോട്ടീസ് നൽകി നടത്തിയ പണിമുടക്കിൽ പങ്കെടുത്തുവെന്ന കാരണത്താൽ ഏഴു മുതിർന്ന സ്ത്രീ ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റിയ സർക്കിൾ അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചാണിത്. വിവിധ കേന്ദ്രങ്ങളിൽ സ്ത്രീ ജീവനക്കാർ പ്രതിഷേധ ജ്വാല ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |