SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.50 PM IST

നഴ്സിംഗ് റിക്രൂട്ട്‌മെന്റ്: തീയതി 10വരെ നീട്ടി

k

തിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയായ ട്രിപ്പിൾ വിന്നിലേയ്ക്ക് 10വരെ അപേക്ഷിക്കാം. നഴ്സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കാണ് അവസരം.

ഏപ്രിൽ 19മുതൽ 28വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്റർവ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്‌ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം നൽകി ജർമ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. ജനറൽ നഴ്സിംഗ് പാസായവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്‌മെന്റും സൗജന്യമായിരിക്കും.
താത്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ www.nifl.norkaroots.orgൽ സന്ദർശിച്ച് അപേക്ഷ സമർപ്പിയ്ക്കണം. സി.വി.,ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്,ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ്,രജിസ്‌ട്രേഷൻ,മേൽപ്പറഞ്ഞ ഡിപ്പാർട്ടുമെന്റുകളിൽ എക്സ്പീരിയൻസ് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ,പാസ്‌പോർട്ട് എന്നിവ സ്‌കാൻ ചെയ്ത് ഒറ്റ പി.ഡി.എഫ് ആയി അപ്പ് ലോഡ് ചെയ്യണം.വിശദവിവരങ്ങൾക്ക് ഫോൺ:18004253939.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.