പാലോട്: രാത്രിയിൽ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വൃദ്ധനെ വിജനമായ സ്ഥലത്ത് ആയുധവുമായി അക്രമിച്ച് പണം പിടിച്ചുപറിച്ചക്കേസിലെ പ്രതി പിടിയിൽ. ആലംപാറ തോട്ടരികത്ത് വീട്ടിൽ റെമോ എന്ന് വിളിക്കുന്ന അരുണിനെയാണ് (24) പാലോട് പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട അരുൺ കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങിയത് അടുത്തിടെയാണ്. ആലംപാറ ഊളൻകുന്ന് കോണത്ത് വീട്ടിൽ നന്ദിയോട് ഓട്ടോ ഡ്രൈവറായ സുരേന്ദ്രൻ എന്നയാളിനെയാണ് അരുൺ ആക്രമിച്ചത്.അക്രമണശേഷം വനത്തിനുള്ളിൽ ഏറുമാടം കെട്ടി ഒളിവിൽ കഴിയവേയാണ് പൊലീസിന്റെ പിടിയിലായത്. പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിസാറുദ്ദീൻ, എ.റഹിം, എ.എസ്.ഐ അൽ അമാൻ, സി.പി.ഒമാരായ സുജു കുമാർ, വിനീത്, അരുൺ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |