പാലക്കാട്: ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ എഴുപത്തിയഞ്ചാം വർഷം എന്ന പ്രമേയവുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ചെന്നൈയിൽ നടത്തുന്ന വജ്രജുബിലി സമ്മേളനത്തിന്റെ വിളംബര ജാഥ നടത്തി. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച് സ്റ്റേഡിയം സ്റ്റാൻഡിൽ അവസാനിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് മണ്ഡലം ഭാരവാഹികളായ സൈദലവി പൂളക്കാട്, സൈദ് മീരാൻ ബാബു, എ.വി.കാജാ ഹുസൈൻ, വി.എച്ച്.അഷറഫ്, എസ്.എം.ഷൗക്കത്ത് അലി, നസീർ തൊട്ടിയൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |